സഭയുടെ ദൗത്യം

ദൈവഹിത സഭാംഗങ്ങളായ വൈദീകർ, അവിവാഹിത ഏകാംഗർ, വിവാഹിതർ, ആത്മീയ സഞ്ചാരികൾ അംഗങ്ങളായിട്ടുണ്ട്. ഇവർ സ്ഥിരമായിഒരുമിച്ച് കൂടി ദൈവവചനം ശ്രവിക്കുകയും ദൈവഹിതം തിരിച്ചറിയുകയും ചെയ്യുന്നു. ഇതിനെ Team എന്ന് വിളിക്കുന്നു. ഈ ഒരുമിച്ച് കൂടൽ കൂട്ടായ്മയിലുള്ള വളർച്ചക്കും ആധ്യാത്മിക വളർച്ചക്കയ്ക്കുമുള്ള പ്രത്യേക അവസരങ്ങളാണ്. ഇങ്ങനെ ഒരുമിച്ച് കൂടുമ്പോൾ സഭാഅംഗങ്ങൾ തങ്ങൾചെയ്ത നല്ല കാര്യങ്ങൾ പങ്കവെയ്ക്കുകയും കർത്താവിൽ ശക്തി പ്രാപിക്കുകയും ചെയ്യുന്നു. 'യേശുക്രിസ്തുവിലൂടെ സമാധാനവും സാഹോദര്യവും സംജാതമാക്കുവാൻ' ദൈവഹിത സഭ അംഗങ്ങൾ പ്രയത്നിച്ച് കൊണ്ടിരിക്കുന്നു. ഇതിലൂടെ കർത്താവ് ആഗോള സഭയ്ക്ക് നൽകിയ പ്രേഷിത ദൗത്യത്തിൽ ദൈവഹിത സഭാംഗവും പങ്ക്ചേരുന്നു.(Const. 8.12)

സഭയുടെ പ്രേഷിത ദൗത്യം

'യേശുക്രിസ്തുവിലൂടെ സമാധാനവും സാഹോദര്യവും സംജാതമാക്കുവാൻ ദൈവഹിത സഭ അംഗങ്ങൾ പ്രയത്നിച്ച് കൊണ്ടിരിക്കുന്നു. ഇതിലൂടെ കർത്താവ് ആഗോള സഭയ്ക്ക് നൽകിയ പ്രേഷിത ദൗത്യത്തിൽ ദൈവഹിത സഭാംഗവും പങ്ക്ചേരുന്നു.(Const. 8.12). വൈദീകർ തങ്ങളുടെ ജീവിതം വഴിയും ഇടവക ഭരണം വഴി ഇടയധർമ്മം നിർവ്വഹിക്കുക വഴിയും ഈ ലോകത്തിൽ ക്രിസ്തുവിന് അവകാശമുള്ളിടത്തു സാക്ഷ്യം വഹിക്കുന്നു. വിവാഹിത സഭാഅംഗങ്ങൾ ഈ ലോകത്തിൽ ഏൽപ്പിക്കപ്പെട്ട കർത്തവ്യങ്ങൾ ചെയ്തും വൈവാഹിക കടമകൾ നിർവ്വഹിച്ചും ക്രിസ്തുവിന് അവകാശമുള്ളിടത്തു സാക്ഷ്യം വഹിക്കുന്നു. അവിവാഹാഹിത ഏകാംഗർ ആത്മീയ സഹയാത്രികരും ഈ ലോകത്തിൽ തങ്ങളുടെ കർത്തവ്യങ്ങൾ നിർവ്വഹിച്ച് ക്രിസ്തുവിന് അവകാശമുള്ളിടത്തു സാക്ഷ്യം വഹിക്കുന്നു.