'മൂന്ന് അഞ്ചു'കളുടെ ആദ്ധ്യാത്മികത

ദൈവഹിത സഭ തങ്ങളുടെ അംഗങ്ങൾക്ക് നൽകുന്നത് 'മൂന്ന് അഞ്ചു'കളുടെ ആദ്ധ്യാത്മികതയാണ്. യേശുവും പരിശുദ്ധ മറിയവും എല്ലാ കാര്യത്തിലും ദൈവഹിതം നിറവേറ്റിയപോലെ, സഭാഅംഗങ്ങൾ ദൈവഹിതത്തിന് മുൻഗണന നൽകേണ്ടതാണ്.
ഒന്നാമത്തെ അഞ്ച്  പ്രാർത്ഥനയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. ഒന്നാമത്തെ അഞ്ച് ഓരോ ദിവസത്തെയും പ്രാർത്ഥനയിലൂടെ ദൈവവുമായി ദൃഢബന്ധം സ്ഥാപിക്കുവാൻ അംഗങ്ങളെ ക്ഷണിക്കുന്നു. വചന ധ്യാനം, ദൈവവചന പാരായണം, പരി. കുർബാനയിലുള്ള പങ്കെടുക്കൽ, അൾത്താരയിലെ യേശുവിനെ സന്ദർശിക്കൽ, ജപമാല പ്രാർത്ഥന വഴി പരി.മാറിയത്തോടുള്ള ഭക്തി, എന്നിവയാണ് ഒന്നാമത്തെ അഞ്ച്..
രണ്ടാമത്തെ അഞ്ച് മറ്റുള്ളവരേക്കുറിച്ചുള്ള ചിന്തയിലും,സഹോദര സ്നേഹത്തിലും, വിനയത്തോടെ ജീവിക്കാൻ അംഗങ്ങളെ വിളിക്കുന്നു.ദൈവസാന്നിദ്ധ്യ അവബോധം: ജീവിതത്തിന്റെ എല്ലാ മേഖലയിലും ദൈവത്തെക്കുറിച്ചു ചിന്തിക്കുകയും സാധിക്കുന്ന സമയങ്ങളിൽ ദൈവവുമായി താതാത്മ്യം പ്രാപിക്കുവാനും ക്ഷണിക്കുന്നു. വിമർശന രാഹിത്യം: മറ്റുള്ളവരിലെ നന്മ കാണാനും അവരിലെ ദൈവസാന്നിദ്ധ്യബോധം അംഗീകരിച്ചുകൊണ്ട് എല്ലാവിധത്തിലുള്ള വിനാശകരമായ വിമർശനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കുന്നു. പരാതി രാഹിത്യം :മറ്റുള്ളവരിലെ ദൈവസാന്നിദ്ധ്യബോധം അംഗീകരിച്ചുകൊണ്ട് എല്ലാവിധത്തിലുള്ള പരാതികളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കുന്നു.സേവന സന്നദ്ധത:  സേവനം കടമയാണെന്ന് മനസിലാക്കി മറ്റ് സ്നോദരങ്ങളിൽ കർത്താവിനെ കണ്ടുകൊണ്ട് സേവന തല്പരരായിരിക്കുക. സമാധാന സ്ഥാപകരാകുക: ഇന്നത്തെ സാഹചര്യത്തിൽ സവിശേഷമായ നീതിയിലും കൂട്ടായ്മിലും എപ്പോഴും സമാധാനം സ്ഥാപിക്കുന്നവരാകുക.
 
മൂന്നാമത്തെ അഞ്ച്  എല്ലാദിവസവും കുറഞ്ഞത് അഞ്ച് പുണ്യങ്ങൾ ചെയ്യുവാൻ നമ്മളോട് ആവശ്യപ്പെടുന്നു.

ചുരുക്കത്തിൽ

ഒന്നാമത്തെ അഞ്ച് 
(5 പ്രാർത്ഥനയുടെ നിമഷങ്ങൾ )
രണ്ടാമത്തെ അഞ്ച് 
(വളർത്തിയെടുക്കേണ്ട
 5 മനോഭാവങ്ങൾ )
മൂന്നാമത്തെ അഞ്ച്
(അഞ്ച് പ്രത്യേക സന്ദർഭങ്ങൾ)
-ദൈവവചന പാരായണം          
-വചന ധ്യാനം
-പരി. കുർബാനയിലുള്ള പങ്കെടുക്കൽ
-അൾത്താരയിലെ യേശുവിനെ സന്ദർശിക്കൽ
-ജപമാല പ്രാർത്ഥന 
-ദൈവസാന്നിദ്ധ്യ അവബോധം
-വിമർശന രാഹിത്യം
-പരാതി രാഹിത്യം
-സേവന സന്നദ്ധത
-സമാധാന സ്ഥാപകരാകുക  
-ദിവസവും അഞ്ച് പുണ്യങ്ങൾ .
ഓരോദിവസവും ഈ ആത്യാത്മികത പാലിക്കുക വഴി ദൈവഹിത സഭാംഗങ്ങൾ ക്രിസ്തീയ പരിപൂർണ്ണത പ്രാപിക്കാൻ യത്നിക്കുന്നു.