തിരുവനന്തപുരത്തെ ബെഥേൽ സെമിനാരിയുടെ ആരംഭം

ആരംഭത്തിൽ കടുക് മണിയായിരുന്ന ആഗോള ദൈവഹിത സഭ പെട്ടെന്ന് വളർന്ന് വട വൃക്ഷമായി മാറി. തിരുവനതപുരം രൂപതയിലെ മോൺസിഞ്ഞോർ ആയിരുന്ന മാർക്ക് നെറ്റോയിലൂടെ 1969 ൽ ഇന്ത്യൻ മണ്ണിൽ വ്യാപിച്ചു. അദ്ദേഹമാണ് ഇന്ത്യയിലെ ആദ്യ ദൈവഹിത സഭാംഗം. അദ്ദേഹത്തിന്റെ കഠിനമായ പ്രയത്നഫലമായാണ് ഇന്ത്യൻ മണ്ണിൽ, പ്രത്യേകിച്ച് കേരളത്തിൽ സഭ വേഗം വ്യാപിച്ചത്. അദ്ദേഹം യുവാക്കളെ തെരഞ്ഞെടുക്കുകയും ദൈവഹിത സഭയുടെ ആത്മീയതയ്‌ക്കൊത്ത് വളർത്തിയെടുക്കുകയും ചെയ്തു.

bethel

എങ്കിലും സഭയ്ക്ക് തന്റേതായ രൂപീകരണ ഭവനം ഇല്ലാത്ത വലിയൊരു തടസമായിരിന്നു. ഇന്ത്യയിലെ അന്നത്തെ ഡയറക്ടർ ആയിരുന്ന റെവ.ഫാ.ജോൺ ഡി. ബോസ്കോയുടെ നേതൃത്വത്തിലും കാനഡയിലെ മാതൃ സഭാമന്ദിരത്തിലെ സഹായത്താലും തിരുവനന്തപുരത്തെ ആഴകുളം എന്ന സ്ഥലത്ത് ഒരേക്കറോളം വരുന്ന സ്ഥലം കണ്ടെത്തി. അതിൽ ഒരു സഭങ്ങൾക്കുള്ള ഒരു ഭവനവും പണിതു. ഇന്ന് കാണുന്ന ബെഥേൽ സെമിനാരി കെട്ടിടം 1992 മാർച്ച് 2-ം തിയതി അഭിവന്ദ്യ തിരുവന്തപുരം മെത്രാൻ സൂസൈ പാക്കിയം തിരുമേനി ആശീർവദിച്ച് ഉദ്ഘാടനം ചെയ്തു. അങ്ങനെ വർഷങ്ങളായുള്ള ആഗ്രഹം സഫലീകൃതമായി.
ആഴകുളം ബെഥേൽ സെമിനാരിയാണ് ഇപ്പോൾ മൈനർ സെമിനാരി. കലാലയ വിദ്യാഭാസം കഴിഞ്ഞ വരുന്ന വിദ്യാർത്ഥികൾക്ക് ആദ്ധ്യാത്മികവും ബൗദ്ധികവുമായ വിദ്യാഭ്യാസം ഇവിടെ നൾകിവരുന്നു. മൂന്ന് വർഷമാണ് ഇതിനായി ഇവിടെ അവർ ചിലവഴിക്കുന്നത്. ഇവിടെ ആയിരിക്കുമ്പോൾ വിദ്യാർത്ഥികൾ ബൗദ്ധികവും ആത്യാത്മികവുമായ കാര്യങ്ങൾക്ക് ശ്രദ്ധ നൽകി മുന്നോട്ട് പോകേണ്ടവരാണ്. വൈദീക വിദ്യാർത്ഥി എന്ന നിലയ്ക്ക് തന്റെ ജീവിതം കരുപ്പിടിപ്പിക്കേണ്ടതുമാണ്.

ആലുവയിലെ അത്ഭുത മാതാ സെമിനാരിയുടെ ഉത്ഭവം

LOGO

വൈദീക വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചപ്പോൾ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു രൂപീകരണ ഭവനത്തിന്റെ ആവശ്യം വന്നു. അന്നത്തെ ഡയറക്ടർ ആയിരുന്ന റെവ.ഫാ.ജോസഫ് തണ്ണിക്കോട്ടിന്റെ നേതൃത്വത്തിൽ ജർമനിയിലെ ഉപകാരികളുടെ അകമഴിഞ്ഞ സഹായത്താലും പെരിയാർ നദീതീരത്ത് വെള്ളാരപ്പിള്ളി എന്ന സ്ഥലത്ത് അഞ്ച് ഏക്കറോളം വരുന്ന സ്ഥലം വാങ്ങി ഒരു രൂപീകരണ ഭവനം നിർമ്മിച്ചു. 2006 ജൂൺ 14 ന് ഈ ഭവനം വരാപ്പുഴ രൂപത മെത്രാൻ കരിക്കാശ്ശേരി പിതാവ് ആശീർവദിച്ചു ഉത്ഖാടനം ചെയ്തു.ഇതാണ് ദൈവഹിത സഭയുടെ മേജർ പഠന കാര്യാലയം. ഇവിടെ വൈദീക വിദ്യാർത്ഥികൾ താമസിച്ചുകൊണ്ട് തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചുവരുന്നു.
യേശുവും പരിശുദ്ധ മാറിയവുമാണ് അവരുടെ മാതൃകയും, പ്രകാശവും, വഴികാട്ടിയും. വൈദീക വിളി ദൈവത്തിന്റെ പ്രത്യേക വിളിയെന്ന നിലയ്ക്ക് തങ്ങളുടെ ജീവിതം ഉത്തരവാദിത്വത്തോടെ മുന്നോട്ട് പോകാൻ അവർ ശ്രദ്ധാലുക്കളാണ്.