സഭാത്മക ചൈതന്യം /ദൗത്യം

ഒര് സഭാംഗത്തിന് കത്തോലിക്കാ സഭ നൽകുന്ന പ്രത്യേക കൃപയും വരദാനവുമാണ് സഭാത്മക ചൈതന്യം /ദൗത്യം (Charism). എല്ലാ സഭകൾക്കും പ്രത്യേകമായ ദൗത്യം ഉണ്ട്. ഈ ദൗത്യത്തിൽ നിന്ന്കൊണ്ടാണ് ആഗോള സഭയുടെ സുവിശേഷവൽക്കരണത്തിൽ ഓരോ സഭയും പങ്കെടുക്കുന്നത് . സഭാത്മക ദൗത്യമാണ് ഒരു സഭയെ നിലനിർത്തുന്നത്. ദൈവഹിത സഭയുടെ ചൈതന്യം ഇതാണ്:

"മംഗളവാർത്തയിലെ കന്യാമറിയത്തെപ്പോലെ ഈ ലോകമധ്യത്തിൽ ക്രിസ്തുവിന് അവകാശമുള്ളിടത്തെല്ലാം ദൈവപിതാവിന്റെ ഹിതം നിറവേറ്റുന്ന ഒരു ഉപകാരണമായിരിക്കുക.".
mary

കന്യാമറിയത്തെപ്പോലെ ഈ ലോകമധ്യത്തിൽ ക്രിസ്തുവിന് അവകാശമുള്ളിടത്തെല്ലാം ദൈവപിതാവിന്റെ ഹിതം നിറവേറ്റുവാൻ ദൈവഹിത സഭ തങ്ങളുടെ അംഗങ്ങളെ ക്ഷണിക്കുന്നു. കന്യാമറിയം ദൈവീക പദ്ധതിക്ക് 'അതേ' എന്ന് പറഞ്ഞതുപോലെ ദൈവഹിത സഭാഅംഗം ഓരോ ദിവസവും ദൈവഹിതത്തിന് അടിയറവ് വെച്ച് മുന്നോട്ട് നീങ്ങണം. ഈ ദൗത്യം ഓരോ ദിവസവും വർത്തമാന നിമിഷത്തിൽ ഈലോകമധ്യത്തിൽ ജീവിക്കാൻ കടപ്പെട്ടവരാണ്. എന്തൊക്കെ വന്നാലും ദൈവഹിത സഭാഅംഗം സഭയുടെ മിഷനറി ചൈതന്യത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളേണ്ടവരാണ്. ഇത് വഴി സഭാഅംഗങ്ങൾ സമാധാന സ്ഥാപകരായിരിക്കും.